കൂടുതല്‍ കരുത്തോടെ സമ്മേളനത്തിലേക്ക്

ടി വി രാജേഷ്‌

കേരളത്തിന്‍െറ രാഷ്ട്രീയ ഗതിവിഗതികളെ നിയന്ത്രിച്ച കരുത്തുറ്റ പോരാട്ടങ്ങള്‍ക്ക്‌ സാക്ഷിയായ തലസ്ഥാനനഗരംഇത്‌ രണ്ടാംതവണയാണ്‌ ഡിവൈഎഫ്‌ഐയുടെ സംസ്ഥാനസമ്മേളനത്തിന്‌ ആതിഥ്യമരുളുന്നത്‌. 2007 ജനുവരിയിലെ കണ്ണൂര്‍ സമ്മേളനത്തിനുശേഷമുള്ള കഴിഞ്ഞ 34 മാസത്തെ പ്രവര്‍ത്തനങ്ങള്‍ വിശകലനംചെയ്‌ത്‌മൂര്‍ത്തമായ രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിച്ച്‌ വര്‍ത്തമാനകാലത്തെ സങ്കീര്‍ണതകളെ മുറിച്ചുകടക്കാന്‍യുവജനപ്രസ്ഥാനത്തെ പ്രാപ്‌തമാക്കുന്ന നിര്‍ണായകമായ തീരുമാനങ്ങള്‍ സമ്മേളനം കൈക്കൊള്ളും.

1. സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനും വര്‍ഗീയതയ്‌ക്കുമെതിരായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുക.
2. നവോത്ഥാനത്തിന്റെ നന്മ കാത്തുസൂക്ഷിക്കാനും പുനരുദ്ധാരണത്തിനെതിരായ ചെറുത്തുനില്‍പ്പുകള്‍ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ രൂപം നല്‍കുക.
3. സംഘടനാ പ്രവര്‍ത്തനത്തിന്റെ വൈവിധ്യവല്‍ക്കരണം.
4. യുവത്വത്തിന്റെ കര്‍മശേഷി വികസനരംഗത്തും സന്നദ്ധസേവനരംഗത്തും ഉപയോഗപ്പെടുത്തുക.

കണ്ണൂര്‍ സംസ്ഥാനസമ്മേളനം അംഗീകരിച്ച കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തില്‍ സംഘടനയെ സജ്ജമാക്കാനുംസമൂഹത്തില്‍ ശരിയായവിധം ഇടപെടാനുമുള്ള ശ്രമങ്ങളാണ്‌ കാലയളവില്‍ ഡിവൈഎഫ്‌ഐ ഏറ്റെടുത്തത്‌. 2007ല്‍ 46,11,313 അംഗങ്ങളുണ്ടായിരുന്നു. 2008ല്‍ അത്‌ 48,78,649 ആയും 2009ല്‍ 49,29,066 ആയുംവര്‍ധിച്ചു. ഇന്ത്യയിലെ സുസംഘടിതമായ ഒരു യുവജനപ്രസ്ഥാനമെന്ന നിലയില്‍ അതിന്റെ രാഷ്ട്രീയഉത്തരവാദിത്തം നിര്‍വഹിക്കുംവിധം യൂണിറ്റുതലംവരെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവുംവീക്ഷണപരവുമായി പ്രതിഫലിച്ചതുകൊണ്ടാണ്‌ വര്‍ധന സാധ്യമായത്‌. ഡിവൈഎഫ്‌ഐ സാമ്രാജ്യത്വത്തിനുംവര്‍ഗീയ-തീവ്രവാദ ശക്തികള്‍ക്കുമെതിരായ പോരാട്ടങ്ങളില്‍ എല്ലായ്‌പ്പോഴും മുന്നില്‍നിന്ന പ്രസ്ഥാനമാണ്‌. രാജ്യംഅപകടപ്പെടുന്ന ഓരോ ഘട്ടങ്ങളിലും മുന്നറിയിപ്പുനല്‍കാനും പ്രതിഷേധങ്ങളുമായി പോരാട്ടങ്ങളെപ്രോജ്ജ്വലമാക്കുന്നതിനും ശ്രമിച്ചിട്ടുണ്ട്‌. ആണവകരാറിലൂടെ സാമ്രാജ്യത്വത്തിന്‌ തീറെഴുതിയ യുപിഎസര്‍ക്കാരിന്റെ നിലപാടിനെതിരെ ബഹുജനരോഷം ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഡിവൈഎഫ്‌ഐക്ക്‌ സാധിച്ചു. ആണവകരാര്‍ അറബിക്കടലില്‍' എന്ന മുദ്രാവാക്യമുയര്‍ത്തി ശക്തമായ പ്രതിഷേധമാണ്‌ സംഘടനയുടെനേതൃത്വത്തില്‍ നടന്നത്‌. `ഭക്ഷണം-തൊഴില്‍-പരമാധികാരം' എന്ന മുദ്രാവാക്യത്തിലൂടെ 2008 മെയ്‌ 30ന്‌ഡിവൈഎഫ്‌ഐ ജില്ലാ കേന്ദ്രങ്ങളില്‍ നടത്തിയ സമരജ്വാലയും അതിന്റെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച സംസ്ഥാനജാഥയും വികസനത്തിന്റെ പേരില്‍ നടക്കുന്ന സമ്പന്നപക്ഷസേവയും ജനവിരുദ്ധതയുംസാമ്രാജ്യത്വപ്രീണനസമീപനവും തുറന്നുകാട്ടുന്നതായി മാറി.

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിന്റെ ജനവിരുദ്ധ വികസനകാഴ്‌ചപ്പാടുകള്‍ക്ക്‌ ബദലായി പുതിയ വികസനസംസ്‌കാരം ഉയര്‍ത്തിക്കൊണ്ടുവരാനും അതോടൊപ്പം സന്നദ്ധ-ജീവകാരുണ്യമേഖലകളില്‍ ഇടപെടല്‍സജീവമാക്കുന്നതിനുമുള്ള ശ്രമമായിരുന്നു യൂത്ത്‌ ബ്രിഗേഡ്‌. കാല്‍നൂറ്റാണ്ടിനിടയിലെ ഡിവൈഎഫ്‌ഐയുടെചുവടുവയ്‌പുകളില്‍ ഏറെ ശ്രദ്ധേയമായതായിരുന്നു സംരംഭം. വികസനപ്രക്രിയയില്‍ അര്‍പ്പണബോധത്തോടെഇടപെടുന്നതിനുള്ള സന്ദേശമാണ്‌ ഇതിലൂടെ യുവത്വത്തിന്‌ സംഘടന നല്‍കിയത്‌. ഉദ്ദേശിച്ച നിലയില്‍ബ്രിഗേഡുകളെ പ്രവര്‍ത്തനസജ്ജമാക്കാനായിട്ടില്ല എന്ന പോരായ്‌മ അംഗീകരിച്ച്‌ വരും നാളുകളില്‍ പ്രസക്തമായ ആശയം കൂടുതല്‍ പ്രായോഗികമായി നടപ്പാക്കുന്നതിനുള്ള കര്‍മപദ്ധതികള്‍ക്ക്‌ 11-ാംസംസ്ഥാനസമ്മേളനത്തില്‍ രൂപം നല്‍കും. നമുക്ക്‌ നഷ്ടപ്പെട്ട സഖാക്കള്‍ വിദ്യാധരനും രാജീവ്‌ പ്രസാദും പറവൂരിലെരതീഷും മദ്യമയക്കുമരുന്ന്‌ ക്വട്ടേഷന്‍ മാഫിയകള്‍ക്കെതിരെ നടത്തിയ സമരം രക്താഭിഷിക്തമായചെറുത്തുനില്‍പ്പിന്റെ ചരിത്രമാണ്‌. ഇടതുപക്ഷത്തിനെതിരെ സംഘടിതവും ആസൂത്രിതവുമായ ആക്രമണംനടത്തുന്ന മാധ്യമമാടമ്പിമാര്‍ ഡിവൈഎഫ്‌ഐയുടെ ത്യാഗപൂര്‍ണമായ ചരിത്രത്തെയാണ്‌ ചോദ്യംചെയ്യുന്നത്‌. ഫാസിസത്തിനും തീവ്രവാദത്തിനുമെതിരെ ഇന്ത്യയിലാകെ കരുത്തുറ്റ പ്രതിരോധശൃംഖല തീര്‍ക്കുന്നതിന്‌ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ഡിവൈഎഫ്‌ഐ നേതൃത്വം കൊടുത്തത്‌. ആര്‍എസ്‌എസ്‌വിഭാവനംചെയ്യുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനും അതിന്റെ പ്രതികരണമെന്ന വ്യാജേന പ്രത്യക്ഷപ്പെടുന്ന തീവ്രവാദ-ഭീകരവാദ ആശയങ്ങള്‍ക്കുമെതിരെ സാമൂഹ്യ മനഃസാക്ഷിയെ സജ്ജമാക്കുന്നതിന്‌ സമഗ്രവും സൂക്ഷ്‌മവുമായപ്രചാരണപരിപാടികള്‍ വ്യാപകമായി നിരന്തരം ഡിവൈഎഫ്‌ഐ നടത്തിപ്പോന്നിട്ടുണ്ട്‌. അതുകൊണ്ടുതന്നെഇത്തരം ഛിദ്രശക്തികളുടെ ആക്രമണങ്ങള്‍ക്ക്‌ നിരന്തരം ഇരയാകുന്നതും യുവജനപ്രസ്ഥാനം തന്നെയാണ്‌. വിഘടനവാദികളുടെയും ശത്രുപട്ടികയില്‍ ഡിവൈഎഫ്‌ഐ ആണ്‌.

കേരളത്തില്‍ ആര്‍എസ്‌എസ്‌ - എന്‍ഡിഎഫ്‌ അടക്കമുള്ള ഫാസിസ്റ്റ്‌-തീവ്രവാദ സംഘടനകളുടെ ആക്രമണത്തില്‍നിരവധി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്‌ രക്തസാക്ഷിത്വം വഹിക്കേണ്ടിവന്നിട്ടുണ്ട്‌. അതിര്‍ത്തിയില്‍നുഴഞ്ഞുകയറ്റത്തിനിടെ രക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചവരില്‍ മലയാളികളുണ്ടെന്ന വാര്‍ത്തപുറത്തുവന്നപ്പോള്‍ മതത്തിന്റെ പേരില്‍ നടക്കുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജാഗരൂകമായ ഇടപെടല്‍ഡിവൈഎഫ്‌ഐ നടത്തി. ``ഫാസിസത്തിന്റെ മറുപടി മതതീവ്രവാദമല്ല; ജനാധിപത്യമാണ്‌'' എന്നഡിവൈഎഫ്‌ഐ മുദ്രാവാക്യം സാംസ്‌കാരിക കേരളം ഏറ്റുവാങ്ങി. കേരളത്തെ അരാഷ്ട്രീയവല്‍ക്കരിക്കുന്നതിനുംമത സങ്കുചിത ചിന്ത പ്രചരിപ്പിക്കുന്നതിനും വലതുപക്ഷമാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ ഗൗരവമായിപരിശോധിക്കപ്പെടേണ്ടതാണ്‌. ഭക്തി വ്യവസായത്തെയും ആള്‍ദൈവ വ്യവസായത്തെയുംപ്രോത്സാഹിപ്പിച്ചുകൊണ്ട്‌ മാധ്യമങ്ങള്‍ കേരളത്തിന്റെ മതേതര പൊതുബോധത്തെ അപകടകരമാംവിധമാണ്‌തകര്‍ത്തുകൊണ്ടിരിക്കുന്നത്‌. വലതുപക്ഷ രാഷ്ട്രീയത്തോട്‌ ചേര്‍ന്നുനില്‍ക്കുന്ന ആര്‍എസ്‌എസ്‌-എന്‍ഡിഎഫ്‌പോലുള്ള സംഘടനകള്‍ക്കും അതിന്റെ നേതാക്കള്‍ക്കും മുഖ്യധാരാ രാഷ്ട്രീയത്തില്‍ പ്രാധാന്യംനല്‍കുന്നചാനല്‍ചര്‍ച്ചകള്‍ നാം അനുദിനം കണ്ടുകൊണ്ടിരിക്കുകയാണ്‌. മുസ്ലിം തീവ്രവാദികളുംഹിന്ദുത്വഭീകരവാദികളും മതസാമുദായിക സംഘടനകളുമാണ്‌ ഇന്ന്‌ ജനാധിപത്യത്തിന്റെയുംമതേതരത്വത്തിന്റെയും വക്തതാക്കളായി ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്നത്‌. ഇത്‌ മതേതരരാഷ്ട്രീയത്തെതകര്‍ക്കാനുള്ള ബോധപൂര്‍വമായ ഒരു അജന്‍ഡയുടെ ഭാഗമാണ്‌. തൊണ്ണൂറുകള്‍ മുതല്‍ കേരളത്തില്‍അതിശക്തമായ രീതിയില്‍ വര്‍ഗീയതയ്‌ക്കും തീവ്രവാദത്തിനുമെതിരെ നിലപാടെടുത്ത്‌ പ്രവര്‍ത്തിച്ചുവന്നഇടതുപക്ഷത്തെക്കൂടി ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളും സമാനമായി നടത്തുന്നു. തീവ്രവാദത്തിന്റെപേരില്‍ഇടതുപക്ഷത്തിനെതിരെ ഇന്ന്‌ കേരളത്തില്‍ അഴിച്ചുവിടുന്ന വ്യാജമായ പ്രചാരണങ്ങള്‍ യഥാര്‍ഥത്തില്‍തീവ്രവാദത്തിനെതിരായ മാധ്യമനിലപാടില്‍നിന്നല്ല മറിച്ച്‌ ഇടതുപക്ഷ വിരുദ്ധതയുടെ ആവിഷ്‌കാരമായിട്ടാണ്‌നാം തിരിച്ചറിയേണ്ടത്‌.

കേരളം തിരസ്‌കരിച്ച തിന്മകളും ദുരാചാരങ്ങളും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ കാലയളവില്‍ ശ്രദ്ധേയമായ ഇടപെടലുകളാണ്‌ ഡിവൈഎഫ്‌ഐ നടത്തിയത്‌. വയലാര്‍ രവിയുടെ ചെറുമകന്‌ഗുരുവായൂരില്‍ ചോറൂണു കര്‍മം നടത്തിയതിനെത്തുടര്‍ന്ന്‌ ക്ഷേത്രത്തില്‍ `പുണ്യാഹം' തളിച്ചത്‌ കേരളം ലജ്ജിച്ചുതലതാഴ്‌ത്തിയ സംഭവമായിരുന്നു. ഇതിരെ ഡിവൈഎഫ്‌ഐ നടത്തിയ രണ്ടാം ഗുരുവായൂര്‍ സത്യഗ്രഹംദുരാചാരങ്ങള്‍ അരിയിട്ടുവാഴിക്കാനുള്ള നീക്കങ്ങള്‍ക്കെതിരായ ഉജ്വലമായ താക്കീതായി. സമീപകാലകേരളചരിത്രത്തിലെ സാമൂഹ്യ ഇടപെടലുകളില്‍ അതീവ പ്രാധാന്യത്തോടെ ചേര്‍ത്തുവയ്‌ക്കാന്‍ കഴിയുന്നഒന്നുതന്നെയായിരുന്നു ഇത്‌. കപട ആത്മീയതയ്‌ക്കും ആള്‍ദൈവങ്ങള്‍ക്കുമെതിരെപ്രതിഷേധക്കൊടുങ്കാറ്റുയര്‍ത്താന്‍ സംഘടനയ്‌ക്ക്‌ സാധിച്ചു. ഭക്തിയുടെ മറവില്‍ പടുത്തുയര്‍ത്തിയ സമാന്തരസാമ്രാജ്യത്തെ തുറന്നുകാണിക്കുന്നതിനും പൊയ്‌മുഖം പിച്ചിച്ചീന്തുന്നതിനും ഡിവൈഎഫ്‌ഐ നടത്തിയഇടപെടലുകള്‍ സഹായകരമായി. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യനീതിക്കായി ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചനടപടികളെ അട്ടിമറിക്കുന്നതിന്‌ രണ്ടാം വിമോചനസമരത്തിന്‌ ആഹ്വാനംചെയ്‌തവര്‍ വിശ്വാസികളെതെറ്റിദ്ധരിപ്പിക്കാന്‍ ഇടയലേഖനങ്ങളും പ്രത്യക്ഷപ്രചാരണങ്ങളുമായി രംഗത്തുവന്നു. വലതുപക്ഷത്തിന്റെബ്രാന്‍ഡ്‌ അംബാസഡര്‍മാരായി മാറിയ `വിശുദ്ധ വസ്‌ത്രധാരി'കളുടെ പൊയ്‌മുഖം പിച്ചിച്ചീന്താന്‍ കേരളീയയുവത്വത്തിന്‌ സാധിച്ചു. `വിശുദ്ധനുണകളെ വിചാരണചെയ്യുക' എന്ന മുദ്രാവാക്യത്തിന്‌ വിശ്വാസികളുടെഇടയില്‍നിന്നുപോലും പിന്തുണ ലഭിച്ചു. വര്‍ത്തമാനകാലത്തെ പ്രതിസന്ധികളെ, കള്ളപ്രചാരവേലകളെ നേരിന്റെരാഷ്ട്രീയമുയര്‍ത്തി യുവതയുടെ സംഘശക്തി നേരിടുകതന്നെ ചെയ്യും. തിരുവനന്തപുരം സമ്മേളനംനിര്‍ണായകമായ ചുവടുവയ്‌പുകള്‍ക്ക്‌ വേദിയാകും. സംഘടനാ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ചും സംഘടന പുതിയമേഖലകളിലേക്ക്‌ വിപുലീകരിക്കുന്നതിനും സംഘടനാശരീരത്തെയാകെ കൂടുതല്‍രാഷ്ട്രീയവല്‍ക്കരിക്കുന്നതിനുമുള്ള സംഘടനാരേഖയ്‌ക്ക്‌ സമ്മേളനം രൂപം നല്‍കും. കേരളത്തിന്റെതൊഴില്‍സ്ഥിതിയും ഭാവിവികസനവും സംബന്ധിച്ച വിശദമായ അവലോകനവും സമ്മേളനം നടത്തും.

No comments:

Post a Comment