ബദല്‍ വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികളെ മുഖ്യധാരാ വിദ്യാഭ്യാസസംവിധാനങ്ങളില്‍ പങ്കാളികളാക്കുക.


കേരളത്തിലെ ഏറ്റവും പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളെ പ്രതിനിധാനം ചെയ്യുന്നമേഖലയാണ് ബദല്‍വിദ്യാഭ്യാസമേഖല. സംസ്ഥാനത്ത് 498 സ്‌കൂളുകളിലായി പഠനം നടത്തുന്ന മേഖലയിലെവിദ്യാര്‍ത്ഥികള്‍ കടുത്ത അവകാശലംഘനം നേരിടുകയാണ്.
കേരളം 100% സാക്ഷരത കൈവരിച്ചു എന്നുപറയുമ്പോഴും മുഖ്യധാരയില്‍നിന്നും അകന്നുകഴിയുന്ന ഒരുവിഭാഗംജനങ്ങള്‍ കേരളത്തിന്റെ വികസനപാതയിലെ കുതിപ്പും, കിതപ്പും അറിയാതെ 15-ാം നൂറ്റാണ്ടില്‍തന്നെകഴിയുകയാണ്. ലക്ഷക്കണക്കിന് ദുര്‍ബലവിഭാഗത്തിലെകുഞ്ഞുങ്ങള്‍ നിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ലംഘിക്കപ്പെട്ട് കടന്നുപോയി. എല്‍ എസ് എസ് പരീക്ഷകള്‍, ശാസ്ത്രമേളകള്‍ വിദ്യാരംഗം-കലാസാഹിത്യവേദികള്‍, കായികമത്സരങ്ങള്‍ എന്നീ കഴിവ് തെളിയിക്കാന്‍ അവസരം ലഭിക്കേണ്ടമേഖലയിലാണ് ഇവര്‍ വീണ്ടും പ്രാകൃതവല്‍ക്കരിക്കപ്പെടുന്നത്. പ്രൈമറി വിദ്യാഭ്യാസസ്ഥാപനങ്ങള്‍കേന്ദ്രസര്‍ക്കാരിന്റെ ''സര്‍വ്വശിക്ഷാ അഭിയാന്‍'' പദ്ധതിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനം- സമൂഹത്തിന്റെ പൊതുവളര്‍ച്ച എന്നതിരിച്ചറിവിലേക്ക് എത്തുന്നതിന്കേന്ദ്രസര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധപതിയണമെന്നും ഡിവൈഎഫ്‌ഐ 11-ാം സംസ്ഥാനസമ്മേളനംപ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.
13000

No comments:

Post a Comment