കൊച്ചി-ഹൈദരാബാദ്-ബാംഗ്ലൂര്‍ എന്നീ പ്രധാനപട്ടണങ്ങളുമായി ബന്ധിപ്പിക്കുന്ന നഞ്ചന്‍കോട് വയനാട് നിലമ്പൂര്‍ റയില്‍വേലൈന്‍ ഫണ്ട് അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.
കൊച്ചിയില്‍ നിന്നും ഹൈദരാബാദിലേക്കും ബാംഗ്ലൂരിലേക്കും ഏറ്റവും ദൂരംകുറഞ്ഞ പാതയാണ്. ചരക്ക്ഗതാഗതത്തിനു ഈ പാത എളുപ്പമാണ്. മാത്രമല്ല പ്രധാനപ്പെട്ട ടൂറിസ്റ്റ് മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. നഞ്ചന്‍കോട് നിന്നും നിലമ്പൂരിലേക്ക് 200 കി.മീ. പാതമാത്രമാണ് പണിയേണ്ടത്.. ഈ പ്രശ്‌നം മുന്‍നിര്‍ത്തി നിരവധിയായ പ്രക്ഷോഭസമരങ്ങള്‍ ഡിവൈഎഫ്‌ഐ നേതൃത്വം കൊടുത്തിട്ടുണ്ട്. ഇതിന്റെയെല്ലാം ഭാഗമായി സര്‍വ്വേ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയും സര്‍വ്വേറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാറിനുമുന്‍പാകെ സമര്‍പ്പിക്കുകയും ചെയ്തു.
കഴിഞ്ഞ റയില്‍വേ ബഡ്ജറ്റ് ഈ പാതക്കുവേണ്ടി ഫണ്ട് മാറ്റിയിരുന്നില്ല. റയില്‍വെമന്ത്രി ഉള്‍പപെടെയുള്ള മന്ത്രിമാര്‍ക്ക് ഡിവൈഎഫ്‌ഐ ഇതുസംബന്ധിച്ച് നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്തുതന്നെ ഈ പാതക്കാവശ്യമായ നീക്കം നടത്തിയിരുന്നു.
അടിയന്തിരമായ കേന്ദ്രസര്‍ക്കാര്‍ ഈ പാതക്ക് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.
No comments:
Post a Comment