ജനകീയ ഔഷധനയം രൂപീകരിക്കുക



ബഹുരാഷ്ട്രകുത്തകമരുന്നു കമ്പനികളുടെ നീരാളീപ്പിടുത്തത്തില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുന്നതിനും ഔഷധനിര്‍മ്മാണവിതരണരംഗത്തെ അനഭലഷണീയമായ പ്രവണതകള്‍ക്കറുതിവരുത്തുന്നതിനും ജനകീയ ഔഷധനയം രൂപീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ 11-മത് സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.
ഉദ്പാദനചെലവുമായി യാതൊരുവിധത്തിലും ബന്ധമില്ലാത്തതരത്തിലാണ് ഇന്ത്യയില്‍ ജീവന്‍ ഔഷധങ്ങളുള്‍പ്പെടെയുള്ള മരുന്നുകളുടെ വിലനിശ്ചയിക്കപ്പെടുന്നത്. 2005 ലെ പേറ്റന്റ് ഭേദഗതി നിയമനം വഴി ബഹുരാഷ്ട്രകുത്തകകമ്പനികള്‍ക്ക് ലഭ്യമായ അവകാശം വഴിയാണ് ഇത്തരം കൊള്ളലാഭം കൊയ്യുന്നതിനുള്ള വഴിതുറന്നത്.
അര്‍ബുദം, ഹൃദ്‌രോഗം, വൃക്കരോഗം കരള്‍രോഗം എന്നിവയുടെ ചികിത്സക്കുപയോഗിക്കുന്ന ഔഷധങ്ങളുടെ വില ശരാശരി പൗരന് താങ്ങാവുന്നതിനുമപ്പുറമാണ്. ഇടനിലകമ്മീഷനും, കൊള്ളലാഭവും ഉള്‍പ്പെടുത്തികൊണ്ടുള്ള വിലയാണ് മരുന്നിന്റെ വിലയായിമരുന്നുകമ്പനികള്‍ നിശ്ചയിച്ചിരിക്കുന്നത്.
മോഹിപ്പിക്കുന്ന ഡിസ്‌കൗണ്ട് നല്‍കി വില്‍പ്പനക്കാരെ സ്വാധീനിക്കുന്നതും, തങ്ങളുടെ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നതിന് പ്രസ് ക്രൈബ് ചെയ്യുന്നതിന് ഡോക്ടര്‍മാര്‍ക്ക് വന്‍തുക നല്‍കുന്നതുംവഴി രോഗികളുടെ രോഗാവസ്ഥ മനുഷ്യത്വരഹിതമായി ചൂഷണം ചെയ്യുന്നതിന് ബഹുരാഷ്ട്രകമ്പനികള്‍ക്കു കഴിയുന്നു.
വ്യാജഔഷധങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നടക്കുന്നതും ഗുരുതരമായ പ്രതിസന്ധിയാണ് ആരോഗ്യമേഖലയില്‍ സൃഷ്ടിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഔഷധലോബിക്ക് ഭരണരാഷ്ട്രീയതലത്തിലുള്ള സ്വാധീനവും ഈ അനാരോഗ്യപ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതാണ്... ഉയര്‍ന്ന സാമ്പത്തിക ശേഷിയില്ലാത്ത രോഗികളുടെ ജീവന്‍ കൊള്ളലാഭത്തിനുപയോഗിക്കുന്ന സമീപനം അവസാനിപ്പിച്ചേ മതിയാവൂ.
ആരോഗ്യമേഖലയെ സംരക്ഷിക്കുന്നതിനും മനുഷ്യജീവിതത്തെ കൊള്ളലാഭത്തിനുള്ള മാര്‍ഗമായി കാണുന്ന കുത്തകകമ്പനികളെ നിയന്ത്രിക്കുന്നതിനും സമഗ്രായ ജനകീയ ഔഷധം നയം രൂപീകരിക്കണം.

No comments:

Post a Comment