ഐ ടി മേഖലയിലെ തൊഴില്‍ ചൂഷണം അവസാനിപ്പിക്കുക
കേരളത്തില്‍ ഐ ടി മേഖലയില്‍ തൊഴിലെടുക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. സി-ഡിററ്, സി-ഡാക്, കെല്‍ട്രോണ്‍, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നീ നിരവധി സങ്കേതങ്ങളിലായി പ്രവര്‍ത്തിക്കുന്ന ആറായിരത്തോളം സ്ഥാപനങ്ങളില്‍ ഏകദേശം എണ്‍പതിനായിരം പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ അദ്ധ്വാനശക്തിയും, സാങ്കേതികവൈദഗ്ധ്യവും പരമാവധി ചൂഷണം ചെയ്യുന്ന സ്വകാര്യകമ്പനികള്‍ കൊള്ളലാഭം കൊയ്യുന്ന സ്ഥിതിയാണുള്ളത്. അനവധി സ്‌മോള്‍സ്‌കെയില്‍ ഇന്‍ഡസ്ട്രികളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന ഇവര്‍ക്ക് മതിയായ സേവന-വേതന വ്യവസ്ഥകള്‍ നിശ്ചയിച്ചിട്ടില്ല. ഈ അസംഘടിത രംഗത്തേയ്ക്ക് കടന്നുവരുന്നവരുടെ അദ്ധ്വാനഭാരം വിവരണാതീതമാണ്. ദിവസേന 12 മണി മുതല്‍ 20 മണിക്കൂര്‍ വരെ വിശ്രമരഹിതമായി ജോലിചെയ്യാന്‍ നിര്‍ബ്ബന്ധിതമാകുന്നു ഇവര്‍ക്ക് ദിവസക്കൂലി അല്ലാതെ പി എഫ് ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന ഇവര്‍ക്ക് ദിവസക്കൂലി അല്ലാതെ പി എഫ് ഉള്‍പ്പെടെയുള്ള മറ്റ് ആനുകൂല്യങ്ങളൊന്നുമില്ല. പലപ്പോഴും നിരവധി ശാരീരിക-ആരോഗ്യപ്രശ്‌നങ്ങള്‍മൂലം വ്യക്തിജീവിതത്തില്‍ വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്നു. ഐ ടി മേഖലയില്‍ വിവാഹമോചിതരാവുന്നവരുടെ എണ്ണം സമീപകാലത്ത് വര്‍ദ്ധിച്ചുവരികയാണ്. യാതൊരു തൊഴില്‍ സുരക്ഷിതത്വവും ഇല്ലാതെ ജോലി ചെയ്യേണ്ടിവരുന്ന ഇവര്‍ക്ക് കടുത്ത മാനസികസമ്മര്‍ദ്ദങ്ങളും ശാരീരിക വൈകല്യങ്ങളും അനുഭവിക്കേണ്ടിവരുന്നു. ഇതുമൂലം പൊതുവെ ഇവരില്‍ ലഹരിയോടുള്ള ഭ്രമം വര്‍ദ്ധിക്കുന്നതായി കാണുന്നു. ഏതുസമയത്തും പിരിച്ചുവിടല്‍ഭീഷണി നേരിടുന്ന ഇവര്‍ക്ക് അവധി എടുക്കുവാനോ, സാലറി സ്റ്റേറ്റ്‌മെന്റ് കിട്ടാത്തതിനാല്‍ ഏതെങ്കിലും സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുക്കുവാനോ കഴിയില്ല. വര്‍ഷങ്ങളായി ജോലി എടുക്കുന്ന സീനിയര്‍ ജീവനക്കാരെ പിരിച്ചുവിടാനും പുതിയവരെ പ്രമോട്ട് ചെയ്യുവാനും വ്യഗ്രത പ്രകടിപ്പിക്കുന്ന സ്ഥാപന ഉടമകളുടെ ചൂഷണത്തിനിരകളാവുന്ന പതിനായിരങ്ങള്‍ വരുന്ന ഐ ടി മേഖലാ ജീവനക്കാര്‍ അവഗണിക്കപ്പെടുകയാണ്. പ്രൊപ്പറേറ്ററി സോഫ്റ്റ്‌വെയര്‍ രംഗത്തുള്ള പരിമിതികളും, അസ്വാതന്ത്ര്യവും ഈ മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നമാണ്. അതിനാല്‍ സ്വതന്ത്രസോഫ്റ്റ്‌വെയര്‍ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഐ ടി മേഖലയില്‍ നിലനില്‍ക്കുന്ന തൊഴില്‍ചൂഷണം അവസാനിപ്പിക്കുവാനും തൊഴില്‍പരമായ സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും ഡിവൈഎഫ്‌ഐ പതിനൊന്നാം സംസ്ഥാനസമ്മേളനം ആവശ്യപ്പെടുന്നു.

1 comment:

  1. Adya padi enna nilayil internet'inta sahayathoda IT megalayilullavaruda sawhrida kootayma srishtikan dyfi naturtham kodukuka.

    ReplyDelete